കെ. കരുണാകരൻ പിള്ളയുടെ ഓർമ്മ ദിനം 22 ന്

Advertisement

ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയര്‍മാനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന കെ. കരുണാകരന്‍ പിള്ളയുടെ ഓര്‍മ്മ ദിനം 22 ന് നടക്കും. വൈകിട്ട് ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം പ്രസ്‌ക്ലബ് ഹാളില്‍ അനുസ്മരണ യോഗം വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ടി.കെ. വിനോദൻ അധ്യക്ഷത വഹിക്കും.

23ന് കെഎസ്എം ഡിബി കോളേജില്‍ രാവിലെ 10.30 ന് കെ. കരുണാകരന്‍ പിള്ള സ്മാരക പ്രഭാഷണം തടാകത്തിന്റെ ഭാവി സിഡബ്ലിയുഡിആര്‍എം മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. ജോര്‍ജ് ചാക്കച്ചേരി നിര്‍വ്വഹിക്കും.

Advertisement