കറണ്ട് പോയിട്ട് ഒരു ദിവസം പിന്നിട്ടു; ശാസ്താംകോട്ട കെ എസ് ഇ ബി ഓഫീസിൽ രാത്രി നാട്ടുകാർ തടിച്ചുകൂടി, സംഘർഷം

Advertisement

ശാസ്താംകോട്ട: കഴിഞ്ഞ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ശാസ്താംകോട്ട കെ എസ് ഇ ബി സെക്ഷൻ്റെ പരിധിയിൽപ്പെട്ട മിക്കയിടങ്ങളിലും കറണ്ട് പോയി. ഒരു ദിവസം പിന്നിട്ടിട്ടും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ച് ബുധൻ രാത്രി 9 മണിയോടെ വൈദ്യുതി ഓഫീസിൽ നാട്ടുകാർ സംഘടിച്ചെത്തിയത് സംഘർഷത്തിനിടയാക്കി. ഫോൺ ചെയ്താൽ പോലും ഉദ്യോഗസ്ഥർ എടുക്കാറില്ല. വ്യക്തമായ മറുപടി പറയില്ല. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ജീവനക്കാരെ എത്തിച്ച് കാര്യക്ഷമമായി കാര്യങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് നാട്ടുകാർ ആരോപിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻന്മാരുൾപ്പെടെയുള്ളവർ രാത്രിയിൽ ഓഫീസിലെത്തി ജീവനക്കാരുമായി തർക്കിച്ചു.മൊബെൽ ഫോണുകൾ ഫോണുകൾ നിശ്ചലമായി. മൈനാഗപ്പള്ളി, പള്ളിശ്ശേരിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രശ്നം പരിഹരിച്ച് കറണ്ട് കൊടുക്കാമായിരുന്നിട്ടും അത് ചെയ്തില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. തികഞ്ഞ അലംഭാവമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ആരോപണം ഉണ്ട്. നിസ്സാരമായ പ്രശനങ്ങൾ പോലും പരിഹരിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. തർക്കത്തിനൊടുവിൽ ചിലയിടത്ത് വൈദ്യുതി എത്തിയിട്ടുണ്ട്

Advertisement