കൊല്ലത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Advertisement

കൊല്ലം : റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ബി യുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പട്ടത്താനം ദേശത്ത് നിന്നും ഇപ്പോൾ പള്ളിത്തോട്ടം സെഞ്ച്വറി നഗർ 171 ൽ താമസിക്കുന്ന ജോയ് മകൻ ജിജോമോനെ (30) അറസ്റ്റ് ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്ത്, ഷഹാലുദ്ദീൻ , പ്രിവൻ്റീവ് ഓഫീസർ ജ്യോതി , എസ്. അനീഷ് കുമാർ, സി ഇ ഒ മാരായ, ഉണ്ണികൃഷ്ണൻ , സാലിം , ആസിഫ് ആദിൽഷ , ഡബ്ലിയു ഇ സി ഒ ഷൈനി , ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും ഒപ്പ മുണ്ടായിരുന്നു.