തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ജില്ലാതല തദ്ദേശ അദാലത്ത് നാളെ രാവിലെ 8. 30 മുതല്‍ ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടക്കും. കൊല്ലം ജില്ലയില്‍ ആകെ 1244 അപേക്ഷകളാണ് ഓണ്‍ലൈനായി ലഭിച്ചത്. മന്ത്രിക്ക് നേരിട്ടും അപേക്ഷ നല്‍കാം. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് 200, ഗ്രാമപഞ്ചായത്ത് – 952, മുനിസിപ്പാലിറ്റി – 83, ബ്ലോക്ക്പഞ്ചായത്ത് -9 എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭ്യമായിട്ടുള്ളത്. പൊതുസൗകര്യവുമായി ബന്ധപ്പെട്ട 645 അപേക്ഷകളും. മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് 86 അപേക്ഷകളും ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട 223 അപേക്ഷകളും ട്രേഡ് ലൈസന്‍സ്- 17 സിവില്‍രജിസ്‌ട്രേഷന്‍ -15 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.