കരുനാഗപ്പള്ളി. ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേബിൾ മോഷണ ശ്രമത്തിനിടയിൽ ഒരാൾ പിടിയിൽ മൂ ന്ന്പേർ ഓടി രക്ഷപ്പെട്ടു. കൊല്ലം കൊട്ടിയം കൊട്ടുമ്പുറം പള്ളി സുമിത് ഭവനത്തിൽ 42 കാരനായ സുജിത് ദാസിനെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. സുദേശീയപാത നിർമ്മാണ കമ്പനിയായ വിശ്വസമുദ്രയുടെ സൈറ്റിലുണ്ടായിരുന്ന കേബിളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷന് സമീപം റോഡിൽ സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്ന വിലയേറിയ കേബിളാണ് അപഹരിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം കനം കൂടിയ കേബിൾ മുറിച്ചു കടത്താനായിരുന്നു ശ്രമം.ഓട്ടോറിക്ഷയും കേബിൾ മുറിക്കുന്നതിനുള്ള ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയാ യി രുന്നു. റോഡ് നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനെ ആയിരുന്നു സംഘം എത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാൻ്റ്’ നിവ ധി കേസുകളിൽ പ്രതിയാണ്. ചെയ്തു.കരുനാഗപ്പള്ളി SH0 വി.ബിജു, എസ്.ഐമാരായ A റഹിം, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.