കൊല്ലം. സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ മുഖ്യശത്രു പൊല്യൂഷൻ കൺട്രോൾ ബോർഡ് ആണെന്ന് വിഎം സുധീരന്‍, രാസമാലിന്യമാണ് വില്ലനെന്ന് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പെരിയാറിലെ മല്‍സ്യക്കുരുതി ഓക്സിജൻ കുറവ്മൂലമാണെന്ന് റിപ്പോർട്ട് നല്‍കിയവരാണ് അവര്‍. ഇത് മുഖ്യമന്ത്രി നിയമസഭയിലും വിളിച്ചുപറയാന്‍ തയ്യാറായി. കൊല്ലം ജില്ലാ പരിസ്ഥിതി ഏകോപന സമിതി പ്രസ് ക്ളബില്‍ സംഘടിപ്പിച്ച കെ കരുണാകരന്‍പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയോട് മനുഷ്യർ കാട്ടിയ അതിക്രൂരതക്ക് പ്രകൃതിയുടെ ഭാഗത്തുനിന്ന് ശക്തമായ മറുപടി ലഭിക്കുന്ന കാലമാണിപ്പോള്‍. പുത്തുമല വളപ്പാറ ദുരന്തക്കാര്‍ക്ക് ഇതുവരെ പുനരധിവാസം ആയിട്ടില്ല. മൂലമ്പള്ളിയിലെ ജനതയെ പുനരധിവസിപ്പിക്കാനുമായിട്ടില്ല. പരിസ്ഥിതിപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം പരിഹാസ്യമാണ്. കുട്ടനാട്ടിലെ ജല പ്രശ്നം പരിഹരിക്കുന്നതി ൻ്റെ ഗുണം കരിമണൽ കർത്തയ്ക്ക് ആണ് എന്നത് പോലെയാണ് സര്‍ക്കാരുകളുടെ പരിഹാര നടപടിയെന്നും സുധീരന്‍ പരിഹസിച്ചു.
ചെയര്‍മാന്‍ ടികെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വി കെ സുരേഷ്കുമാര്‍, ആര്‍ അജയന്‍,ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് ബാബുജി ,ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി,ഷാജിമോന്‍ കാരാളിക്കോണം എന്നിവര്‍ പ്രസംഗിച്ചു.