പള്ളിശേരിക്കൽ ഇഎംഎസ് ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട : പള്ളിശേരിക്കല്‍ ഇഎംഎസ് ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിട ഉദ്ഘാടനവും പൊതുസമ്മേളനവും കെകെ ഷൈലജ എം എൽ എ നിർവഹിച്ചു . ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം ഉയർന്നത് കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി. ലൈബ്രറി പ്രസിഡന്റ്‌ ആർ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു ഭരണഘടനയുടെ ആമുഖ അനാശ്ചാദനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുന്ദരേശനും ഇ എം എസ് ഫോട്ടോ അനാശ്ചാദനം ബാംഗ്ലൂർ ഇ എം എസ് പഠനവേദി ചെയർമാൻ
വിആർ ആചാരിയും നിർവ്വഹിച്ചു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ഗീത,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ,പഞ്ചായത്ത്‌ അംഗം എസ് എ നിസാർ,ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി ആന്റണി,ജി ബഹുലേയൻ,ഇ യാസിം തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘടന സമ്മേളനത്തോട് അനുബന്ധിച് വർണ്ണാഭമായ ഘോഷയാത്ര ഗാനമേള എന്നിവയും നടന്നു.

Advertisement