ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതി ഉദ്ഘാടനം

Advertisement

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഇന്ന് വൈകിട്ട് 5ന് പരബ്രഹ്മക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി എംഎല്‍എ സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍, രക്ഷാധികാരി അഡ്വ. എംസി അനില്‍കുമാര്‍, ട്രഷറര്‍ വലിയഴീക്കല്‍ പി. പ്രകാശന്‍, ഭരണ സമിതി അംഗങ്ങളായ കെ.പി. ചന്ദ്രന്‍, ബി.എസ്. വിനോദ്, വാര്‍ഡ് അംഗം അജ്മല്‍, എസ്. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.