ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനംചെയ്ത് സൈബര്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന്
വാഗ്ദാനം ചെയ്യ്ത് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ
സംഘത്തിലെ അംഗങ്ങള്‍ മലപ്പുറത്ത് നിന്നും കൊല്ലം സിറ്റി സൈബര്‍ പോലീസ്
സംഘത്തിന്റെ പിടിയിലായി. മലപ്പുറം പൊന്നാനി ചീയന്നൂര്‍ കൊട്ടിലി
ങ്ങല്‍ വീട്ടില്‍ ഷംസുദ്ദീന്‍(33), മലപ്പുറം തീരൂരങ്ങാടി പിലാത്തോട്ടത്തില്‍ വീട്ടില്‍ ഫസലു റഹ്മാന്‍(21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ച രജിസ്റ്റര്‍
ചെയ്യ്ത രണ്ട് വ്യത്യസ്ത കേസുകളിലാണ് ഇവര്‍ അറസ്റ്റിലായത്.
ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാക്കിയ ശേഷം പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ കൈക്കലാക്കുകയും തുടര്‍ന്ന് വ്യാജമായ ലാഭകണക്കുകള്‍ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇപ്രകാരം
നിക്ഷേപിക്കുന്ന പണം പല വിധത്തില്‍ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവില്‍
തന്നെ വന്‍ ലാഭം നേടിയെടുക്കാന്‍ സഹായിക്കാമെന്ന മോഹന വാഗ്ദാന
മാണ് തട്ടിപ്പുകാര്‍ നല്‍കുന്നത്. ഇപ്രകാരം കൊല്ലം സ്വദേശിയായ
നിക്ഷേപകനില്‍ നിന്നുംഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരം രൂപയാണ് പ്രതിയായ ഷംസുദ്ദീന്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സമാനമായ രീതിയില്‍ ബ്ലോക്ക് ട്രേഡിംഗ് നടത്തി വന്‍ ലാഭം നേടിത്തരാമെന്ന് വാഗ്ദാനം
ചെയ്യ്ത് ഓച്ചിറ സ്വദേശിയില്‍ നിന്നും ഒമ്പത്‌ലക്ഷത്തി നാല്‍പ്പത്തെണ്ണായിരത്തി ഒരുന്നൂറ്റി അമ്പത് രൂപയാണ് ഫസലു റഹ്മാന്‍ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി എസിപി നസീര്‍.എയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തി വരവെ മലപ്പുറം സ്വദേശികളായ പ്രതികളെ പറ്റി വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മനാഫിന്റെ നേതൃ
ത്വത്തില്‍ എസ്.ഐ മാരായ നന്ദകുമാര്‍, നിയാസ് സിപിഓമാരായ ജോസ് ജോണ്‍സണ്‍, ജിജോ, ഹരി കുമാര്‍, ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement