വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം; പ്രതികള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനിയായ യുവതിയേയും ഭര്‍ത്താ
വിനേയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിലായി. കടത്തൂര്‍ മീനത്തേരില്‍ രാഹുല്‍(30), കുതിരപ്പന്തി അരുണ്‍ നിവാസില്‍ അരുണ്‍(31) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. യുവതിയുടെ ഭര്‍ത്താവും പ്രതികളുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ഈ മാസം ഒമ്പതാം തീയതി രാത്രി 11-ഓടെ അയല്‍വാസിയുടെ വീട്ടില്‍ നില്‍ക്കുകയായിരുന്ന യുവതിയേയും കുടുംബത്തേയും പ്രതികള്‍ ചീത്ത വിളിച്ചുകൊണ്ട് കമ്പി വടി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.