ശാസ്താംകോട്ട. ചക്കുവള്ളി മിഴി ഗ്രന്ഥശാല ഉദ്ഘാടനം ഒരുവിഭാഗം അനാവശ്യമായി വിവാദമാക്കുന്നതായി ഭാരവാഹികള്‍
ഗ്രന്ഥശാലയുടെ രൂപീകരണ കാലഘട്ടം മുതൽ ഗ്രന്ഥശാലയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഇതിനു പിന്നില്‍.
ഗ്രന്ഥശാലയ്ക്ക് ഭൂമി വാങ്ങാൻ സമ്മാന കൂപ്പൺ വിതരണം നടത്തിയ സന്ദർഭങ്ങളിലൊക്കെ ഇതിനെതിരെ പ്രചരണം നടത്തി കൂപ്പൺ വിതരണം തടസപ്പെടുത്തി തകർക്കാൻ ശ്രമിച്ചവരാണ് ഉദ്ഘാടന വേദിയിലും വിവാദം സൃഷ്ടിക്കുന്നത് എന്ന് ഭാരവാഹികള്‍ ആരോപിച്ചു.
കെട്ടിട ഉദ്ഘാടനത്തിന് സംഘാടക സമിതി നേരിട്ട് വിളിച്ച് ചേർത്ത് തണ് കമ്മിറ്റി എടുത്തത്. ജില്ലാ പഞ്ചായത്തംഗത്തിൻ്റെ നിർദ്ദേശപ്രകാരമാണ് വിളിച്ച് ചേർത്തത്.
സംഘാടക സമിതി ചെയർമാൻ, ജനറൽ കൺവീനർ
സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവരെ എടുത്തതും നോട്ടീസ് തയ്യാറാക്കിയതും
പ്രോട്ടോകൾ തിരുമാനിച്ചതും എം എൽ എ യുടെയും.
ജില്ലാ പഞ്ചായത്തിൻ്റെയും കൂടി നിർദ്ദേശങ്ങൾ അനുസരിച്ചാണ്.
പരിപാടികൾ തിരുമാനിച്ചതും അങ്ങനെതന്നെ.മന്ത്രിയുടെ അദാലത്തിന് ശേഷം
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ പങ്കെടുക്കുകയും പാലവിള തമ്പി റാവുത്തർ സ്ക്വയർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു
എം എൽ എ രണ്ട് ദിവസം മുൻപ് ഗ്രന്ഥശാല സന്ദർശിച്ചിരുന്നു.
ഉദ്ഘാടന ശേഷവും എംഎല്‍എ ഗ്രന്ഥശാല സന്ദർശിച്ചു.തിരുവനന്തപുരത്ത് അടിയന്തര പരിപാടി ഉള്ളത് കൊണ്ടാണ് വരാതിരുന്നത് എന്നും ഭാരവാഹികള്‍ പറഞ്ഞു.