എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

കൊല്ലം: ഓണം സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍. കരുനാഗപ്പള്ളി ആലപ്പാട് ആലുംകടവ് ദിര്‍ഷാദ് മന്‍സിലില്‍ അഷ്റഫ് (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയില്‍ 4.591 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ്.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരുനാഗപ്പള്ളി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിര്‍മലന്‍ തമ്പി. ജെ, പ്രിവന്റ്റ്റീവ് ഓഫീസര്‍ മനു.ആര്‍., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്ത്.ബി.എസ്, അനീഷ്.എം.ആര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.