കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം, കോട്ടക്കേറം, കിഴക്കേവിള വീട്ടില്‍, മഞ്ചേഷ് (33) ആണ് തടവിലായത്. പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ആറ് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ എന്‍. ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഈ വര്‍ഷം കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലേക്ക് അയക്കുന്ന ഇരുപത്തിയൊന്നാമത്തെ കുറ്റവാളിയാണ് മഞ്ചേഷ്.