തടിമില്ലില്‍ തീപിടുത്തം; മില്ലും തടികളും പൂര്‍ണമായും കത്തിനശിച്ചു

Advertisement

ചാത്തന്നൂര്‍: തടിമില്ലില്‍ തീ പിടുത്തം. മില്ലും തടികളും പൂര്‍ണമായും കത്തിനശിച്ചു. ചാത്തന്നൂര്‍ മീനാട് പാലമുക്കിന് സമീപമുള്ള തടിമില്ലില്‍ ഇന്ന്‌ പുലര്‍ച്ചെ നാലേകാലോടെയാണ്
സംഭവം. തീ ആളിപ്പടര്‍ന്നതിനു ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്.
നാട്ടുകാര്‍ പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും പരവൂരില്‍ നിന്നും അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ എത്തിയെങ്കിലും തീ കെടുത്താന്‍ പ്രയാസപ്പെട്ടു. ലക്ഷങ്ങളുടെ തടിയും ഉപകരണങ്ങളും കത്തി നശിച്ചു. പാലമുക്ക് സ്വദേശി സലാമിന്റെ ഉടമസ്ഥയിലുള്ള മില്ലിലാണ് തീപിടുത്തമുണ്ടായത്. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.