കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു

Advertisement

കൊട്ടിയം: ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ജങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഉമയനല്ലൂര്‍ സ്വദേശി സുള്‍ഫിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. 11 കെ.വി വൈദ്യുതി ലൈന്‍ സ്ഥാപിച്ച തൂണിലേയ്ക്ക് ഇടിച്ചു കയറി കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും കാര്‍ യാത്രികര്‍ വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു. സ്ഥലത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. കൊട്ടിയം പോലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് ഒടിഞ്ഞപ്പോള്‍ വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വലിയ അപകടം ഒഴിവായി.