മന്നത്തു പത്മനാഭനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനം, എന്‍ കെ പ്രേമചന്ദ്രന്‍

Advertisement

കരുനാഗപ്പള്ളി. മന്നത്തു പത്മനാഭനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കരുനാഗപ്പള്ളി എന്‍എസ്എസ് യൂണിയന്‍ സംഘടിപ്പിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറര്‍അഡ്വ.എന്‍വി അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.വി ുണ്ണികൃഷ്ണപിള്ള സ്മരണാഞ്ജലി നടത്തി.സെക്രട്ടറി അരുണ്‍സി നായര്‍,എന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍ വി ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.