ശ്രീകൃഷ്ണ ജയന്തി; കുന്നത്തൂരിൽ ബാലഗോകുലത്തിന്റെ ശോഭായാത്രകൾ

Advertisement

ശാസ്താംകോട്ട. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ താലൂക്കിലുടനീളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശോഭായാത്രകൾ നടക്കും.

‘ പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’
എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിക്കുന്നത്.താലൂക്കിന്റെ 250 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പതാകദിനാചരണത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.ശാസ്താംകോട്ട പഞ്ചായത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും. പള്ളിശേരിക്കൽ കൊച്ചുകളീക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. മനക്കര കണ്ണമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയും പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയും ഭരണിക്കാവ് ജംങ്ഷനിൽ സംഗമിച്ച് മഹാ ശോഭായാത്രയായി ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും. മുതുപിലാക്കാട് പുത്തൻവീട്ടിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പാർഥസാരഥി ക്ഷേത്രത്തിൽ സമാപിക്കും. പുതുശേരി മുകൾ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പെരുവേലിക്കര പാലേകുന്ന് പരശുരാമ ക്ഷേത്രത്തിൽ എത്തിച്ചേരും.

ശൂരനാട് തെക്ക് കുമരൻചിറ തറയിൽതെക്കതിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച്
കുഴിയത്ത് മുക്ക് വഴി ആൽത്തറമൂട്ടിൽ സമാപിക്കും.ഉള്ളന്നൂർ കാവിൽ നിന്നും ആരംഭിച്ച് കക്കാകുന് ചിറ്റക്കാട്ട് ക്ഷേത്രത്തിൽ സമാപിക്കും.

ശൂരനാട് വടക്ക് മറ്റത്ത് ജംങ്ഷനിൽ നിന്നും ആരംഭിച്ച് പുലിക്കുളത്ത് സമാപിക്കും.

പോരുവഴി വടക്കേമുറി കൈതാമഠം ക്ഷേത്രം, വഞ്ചിപ്പുറം ക്ഷേത്രം, പള്ളിയിൽക്കാവ് മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കൊച്ചുതെരുവ് ജംങ്ഷനിൽ സംഗമിച്ച് ചാണായിക്കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.

അമ്പലത്തുംഭാഗം പടിഞ്ഞാറ് ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ശാസ്താംനട ധർമ്മശാസ്താ ക്ഷേത്രത്തിലും ഇടയ്ക്കാട് സിപി മുക്കിൽ നിന്നുള്ള ശോഭായാത്ര മുരളീധര ക്ഷേത്രത്തിലും സമാപിക്കും.

കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ ക്ഷേത്രം, ശാന്തിസ്ഥാൻ ജങ്ഷൻ, അമ്പുവിള ജങ്ഷൻ, മഠത്തിലഴികത്ത് ജങ്ഷൻ എന്നിവടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.ഭരണിക്കാവ് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പുത്തനമ്പലം ദേവീക്ഷേത്രത്തിലും മാനാംപുഴ മാടൻനട ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര നെടിയവിളയിൽ ഉപശോഭായാത്രകളുമായി സംഗമിച്ച് ഗുരുമന്ദിരം ജങ്ഷനിലും സമാപിക്കും. തുരുത്തിക്കര ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്നും തലാപ്പിൽ ക്ഷേത്രത്തിലേക്കും തുരുത്തിക്കര കിണറുമുക്കിൽ നിന്നും തൈപ്ലാവിള ക്ഷേത്രത്തിലേക്കും ശോഭായാത്ര നടക്കും

പടിഞ്ഞാറെ കല്ലട
കാരാളിമുക്ക് മൊട്ടക്കൽ ഭരണിക്കാവിൽ നിന്നും ആരംഭിച്ച് കണത്താർ കുന്നം ക്ഷേത്രത്തിലും കോതപുരം മലയിൽ മുകളിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തലയിണക്കാവ് ക്ഷേത്രത്തിലും സമാപിക്കും.

മൈനാഗപ്പള്ളി തെക്ക്കടപ്പാ വെട്ടിക്കാട്ട് മഹാദേവക്ഷേത്രത്തിൽ നിന്നും തുടങ്ങി മണ്ണൂർക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും.

വടക്കൻ മൈനാഗപ്പള്ളി
കളരിയിൽ ആത്മാവ് മുക്ക് കാളകുത്തും പൊയ്ക വഴി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ സമാപിക്കും.

മൺറോതുരുത്ത്
തൂമ്പാലിൽ ദദ്രാദുർഗാദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കണ്ണങ്കാട്ടും, മുളച്ചന്തറ ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കല്ലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിക്കും

Advertisement