28 കുപ്പി വിദേശമദ്യവുമായി നേപ്പാളി അനീഷ് എക്സൈസ് പിടിയിൽ

Advertisement

കരുനാഗപ്പള്ളി . തേവലക്കര അരിനെല്ലൂർ, പടപ്പനാൽ ഭാഗങ്ങളിലെ പ്രധാന അനധികൃത മദ്യവിൽപ്പനക്കാരൻ മുൻ അബ്കാരി കേസിലെ പ്രതി നേപ്പാളി എന്ന അനീഷ് എക്സൈസിൻ്റെ പിടിയിൽ.. അരിനെല്ലൂർ ഭാഗത്ത് മൊബൈൽ ബാറ് എന്ന രൂപത്തിൽ ആവശ്യക്കാർക്ക് യഥേഷ്ടം മദ്യം എത്തിച്ച് നൽകുന്ന നേപ്പാളി അനീഷാണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 28 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അരിനെല്ലൂർ ഷാപ്പ് മുക്കിൽ ഹോണ്ട അവൈറ്റർ സ്കൂട്ടറിൽ നിന്നാണ് കൊല്ലശേടത്ത് കിഴക്കതിൽ അനീഷ് ( 38 ) എക്സൈസ് പിടിയിലായി.

അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ പി അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ ,ചാൾസ് എച്ച് , അൻസർ, രജിത് കെ പിള്ള വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ അസി: എക്സെസ് ഇൻസ്പെക്ടർ ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ പങ്കെടുത്തു..അവധി ദിവസങ്ങളിൽ ബൈക്കിൽ കറങ്ങി നടന്നു ആവശ്യക്കാർക്ക് മദ്യം എറിഞ്ഞ് നൽകുന്നതാണ് പതിവ്… ഓണക്കാലത്ത് മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ് – 04762630831, 940006945

Advertisement