സി പി എം അംഗം, കോൺഗ്രസ് അംഗത്തിനൊപ്പം ഇടതു പഞ്ചായത്ത് ഭരണത്തിനെതിരെ സമരം ചെയ്തത് വിവാദമായി

Advertisement

ശാസ്താംകോട്ട. ഇടതു ഭരണം നടത്തുന്ന ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ സി പി ഐ .എം അംഗം, കോൺഗ്രസ് നേതാവിനൊപ്പം പഞ്ചായത്ത് ഭരണത്തിനെതിരെ സമരം ചെയ്തത് വിവാദമാകുന്നു. പള്ളിശേരിക്കൽ 16-ാം വാർഡ് അംഗം നസീമയാണ് കോൺഗ്രസ് ജനപ്രതിനിധി ഷാനവാസിനൊപ്പം സെക്രട്ടറിയെ ഉപരോധിച്ചത്. തെരുവിളക്ക് കത്തിക്കാത്തതും , ഭരണ സമിതിയിലെ പടലപിണക്കത്തിലും പ്രതിഷേധിച്ചായിരുന്നു സമരം. നസീമാബീവിയെ രണ്ടര വർഷത്തിനു ശേഷം വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ചെയർ പേഴ്സൻ ആക്കാമെന്ന് കരാർ ഉണ്ടായിരുന്നു. അത് നടപ്പാക്കാത്തതും പ്രശ്നമായിരുന്നു. വാർഡ് മെമ്പർ വരുമാനദായക വാളന്റിയറായ കുടുംബശ്രീയിൽ ലക്ഷങ്ങളുടെ തട്ടിപ്പുനടന്നതും മറ്റും വിവാദമായിരുന്നു. കുടുംബശ്രീജില്ലാ മിഷൻ ഇടപെട്ട് ഈ മാസം അവസാനത്തോടെ 10 ലക്ഷത്തോളം രൂപാ അടച്ചു തീർക്കാമെന്ന എഗ്രിമെന്റിൽ നില്ക്കുകയാണ്. ഇതിനിടയിലാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കാനിരിക്കേ പുതിയ വിവാദത്തിലേക്ക് പോകുകയാണ് ശാസ്താംകോട്ട പഞ്ചായത്ത് ഭരണം.