കൊല്ലം.പുറത്ത് വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ.യു ഡി എഫ് കൊല്ലം ബ്ലോക്ക് കമ്മിറ്റിയും , മഹിള മോർച്ചയും, ആർ വൈ എഫും എം എൽ എ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.പുറത്ത് വരുന്ന ആരോപണങ്ങളിൽ സി പി ഐ എമ്മിനുള്ളിലും കടുത്ത അതൃപ്തിയാണ് ഉള്ളത്.
വിഷയം രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുമ്പോഴും തൽക്കാലം പ്രതിരോധിക്കേണ്ടയെന്നാണ് സി പി ഐ എം ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം