തടാകത്തിന്‍റെ ഭാവി,കെ കരുണാകരന്‍പിള്ള സ്മാരക പ്രഭാഷണം ഇന്ന്

Advertisement

ശാസ്താംെകോട്ട. തടാക സംരക്ഷണ സമിതി അധ്യക്ഷനായിരുന്ന കെ കരുണാകരന്‍പിള്ളയുടെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്മാരക പ്രഭാഷണം ഇന്ന് 10.30ന് കെഎസ്എം ഡിബികോളജില്‍ നടക്കും. തടാകത്തിന്‍റെ ഭാവി എന്ന വിഷയത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഡോ.എഫ് ജോര്‍ജ്ജ് ഡിക്രൂസ് പ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. കെ സി പ്രകാശ് അധ്യക്ഷത വഹിക്കും. സമിതി ചെയര്‍മാന്‍ എസ് ബാബുജി,ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, അലൂംമ്നി അസോസിയേഷന്‍ സെക്രട്ടറി കെ.വി രാമാനുജന്‍ തമ്പി,ഭൂമിത്രസേനാ കണ്‍വീനര്‍ ലക്ഷ്മി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. കോളജ് ഭൂമിത്രസേനയും തടാകസംരക്ഷണ സമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisement