ശാസ്താംകോട്ട. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവരുടെ പരമ്പരാഗത രീതികളില്‍ നിന്നും മാറി തടാക സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി സമിതി ചെയര്‍മാനുമായ ഡോ.എഫ്.ജോര്‍ജ്ജ് ഡിക്രൂസ് പറഞ്ഞു.
തടാക സംരക്ഷണ സമിതി ചെയര്‍മാനായിരുന്ന കെ കരുണാകരന്‍പിള്ളയുടെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് തടാകത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഴയ രീതിയില്‍ത്തന്നെയാണ് സംരക്ഷണം.
വര്‍ഷങ്ങളായി മണ്ണ് സംരക്ഷണ വകുപ്പ് കയ്യാല തീര്‍ക്കുന്നു ഫിഷറീസ് മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു സാമൂഹിക വനവല്‍ക്കരണ വിഭാഗം തൈകള്‍നട്ടുകൊണ്ടേയിരിക്കുന്നു ഈ നിലപാട് മാറണം. തടാകത്തിന്റെ ചുറ്റുമുള്ള 9.4ചതുരശ്ര കിലോമീറ്ററിലെ മഴ തടാകത്തിന് ഗുണപ്പെടണം. ചുറ്റുമുള്ള പുരയിടത്തിലെ മണ്ണിളക്കിയുള്ള കൃഷി മാറണം അതിന് അവര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കണം അദ്ദേഹം പറഞ്ഞു
പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. തടാകസംരക്ഷണ സമിതി ചെയര്‍മാന്‍ എസ് ബാബുജി, വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ്, ഭൂമിത്രസേനാ ക്ലബ് കൺവീനർ ലക്ഷ്മി ശ്രീകുമാര്‍,ബോട്ടണി വിഭാഗം അസി.പ്രഫ ധന്യ,എന്‍സിസി പ്രോഗ്രാം ഓഫിസര്‍ ഡോ.എം സി മധു, സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, വിന്ധ്യ, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മീനാക്ഷി, സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.
തടാക സംരക്ഷണ സമിതിയും ഭൂമിത്രസേന ക്ലബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്