വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഏഴാം ഘട്ട കുടുംബ സഹായ വിതരണം 31ന്

Advertisement

ശാസ്താംകോട്ട. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഏഴാം ഘട്ട കുടുംബ സഹായ വിതരണം 31ന് ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് ഭരണിക്കാവിൽ വച്ച് നടക്കും. കൊല്ലം ജില്ലാ പ്രസിഡന്റ്‌ എസ്. ദേവരാജന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ബഹു.സംസ്ഥാന മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മരണമടഞ്ഞ അഞ്ച് വ്യാപാരികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമുള്ള കുടുംബ സഹായ വിതരണം കൊടിക്കുന്നിൽ സുരേഷ് എം. പി നിർവ്വഹിക്കുന്നതാണ്. സ്നേഹ സ്പർശം പദ്ധതിയിൻ കീഴിലെ രണ്ടാം ഘട്ട അംഗത്വ രജിസ്ട്രേഷന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ. എ നിർവ്വഹിക്കും, പദ്ധതിയിൽ ചേർന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായ ക്രിസ്റ്റീന സാം , ക്രിസ്റ്റോ സാം ( ഭരണിക്കാവ് യൂണിറ്റ് ) എന്നിവരെ കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഗോപൻ ചടങ്ങിൽ വച്ച് അനുമോദിക്കും.

2023 നവംബർ മാസം ഒന്നാം തീയതി ആരംഭിച്ച സ്നേഹ സ്പർശം വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയിലൂടെ ഇതിനോടകം ആറ് ഘട്ടങ്ങളിലായി മുപ്പതു വ്യാപാരി കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ വീതം ആകെ മൂന്ന് കോടി രൂപ കുടുംബസഹായമായി വിതരണം ചെയ്ത് കഴിഞ്ഞു. ഏഴാം ഘട്ടമായി അഞ്ച് കുടുംബങ്ങൾക്ക് കൂടി പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്യുമ്പോൾ ആകെ മൂന്നര കോടി രൂപയാണ് ജില്ലയിലെ മരണമടഞ്ഞ മുപ്പത്തിയഞ്ച് വ്യാപാരികളുടെ കുടുംബങ്ങൾക്ക് ഈ പരസ്പര സഹായ ജീവകാരുണ്യ പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെടുക.

പദ്ധതിയിൽ അംഗത്വം ചേരുന്നതിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് 15ന് ആരംഭിച്ച് സെപ്റ്റംബർ 30ന് അവസാനിക്കുകയാണ് എന്ന് ഭാരവാഹികള്‍ പറഞ്ഞു.

Advertisement