അന്തർദേശീയ ചെസ്സ് മത്സരം സമാപിച്ചു

Advertisement

കരുനാഗപ്പള്ളി . നഗരസഭയും നൈറ്റ് ചെസ്സ് അക്കാദമിയും സംയുക്തമായി കരുനാഗപ്പള്ളി നഗരസഭ അംഗണത്തിൽ ആഗസ്റ്റ് 24 മുതൽ സംഘടിപ്പിച്ചു വന്ന അന്തർദേശീയ ചെസ്സ് മത്സരം സമാപിച്ചു,വിജയികൾക്ക് 3 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും ട്രോഫികളും വിതരണം ചയ്തു.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലുങ്കന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും, വിദേശരാജ്യമായ ഇംഗ്ലണ്ടിൽ നിന്നും ഉൾപ്പെടെ 300 ഓളം കളിക്കാർ പങ്കെടുത്തു.വിജയികൾക്ക് സി ആർ മഹേഷ്‌ എംഎൽഎ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക്‌, ഷാജഹാൻ രാജധാനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൗൺസിലർമാരായ പടിപ്പുര ലത്തീഫ് , പുഷ്പാംഗദൻ, ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പി ജി ഉണ്ണികൃഷ്ണൻ,സമീർ ഷംസുദീൻ എന്നിവർ സംസാരിച്ചു.

Advertisement