പരവൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മകന്‍ മരിച്ചു. ദമ്പതികള്‍ ചികിത്സയില്‍. പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം കിഴക്കേതൊടിയില്‍ സൂര്യയില്‍ സജിത്ത്, ഭാര്യ ശ്രീദേവി, മകന്‍ ചാത്തന്നൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവ (അമ്പാടി-14) എന്നിവരെയാണ് വിഷം കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശ്രീദേവി അപകട നില തരണം ചെയ്തതായും സജിത്ത് ഗുരുതരാവസ്ഥയിലാണെന്നും പോലീസ് അറിയിച്ചു. എലിവിഷം കോളയില്‍ ചേര്‍ത്ത് കഴിച്ചതായാണ്് പ്രാഥമിക നിഗമനം.