ശാസ്താംകോട്ട ബ്ലോക്കിൽ മണ്ണ് പരിശോധനാ ക്യാമ്പയിന്‍

Advertisement

ശാസ്താംകോട്ട. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസും കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്രസേന ക്ലബ് അംഗങ്ങളും ശാസ്താംകോട്ട ബ്ലോക്കിൽ മണ്ണ് പരിശോധനാ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു.

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്രസേനാംഗങ്ങളായ കുട്ടികൾ പങ്കെടുത്തു. ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ്‌ ഡയറക്ടർ വി വി റീന,ശാസ്താംകോട്ട മണ്ണ് സംരക്ഷണ അസിസ്റ്റന്റ്‌ ഡയറക്ടർ അരുൺ കുമാർ,ഡി ബി കോളേജ് ബോട്ടണി വിഭാഗം അധ്യാപിക ലക്ഷ്മി ശ്രീകുമാർ, രശ്മി ദേവി സി എസ് തുടങ്ങിയവർ പങ്കെടുത്തു.കെ എസ് എം ഡി ബി കോളേജിലെ ഭൂമിത്രസേന അംഗങ്ങളായ ഒന്നാംവർഷ വിദ്യാർഥിനികൾ ആയ അനാമിക എസ് ജി, ശ്രേയ, നർമ്മദ,അമൃത,നീതു എസ് കുമാർ,വിപഞ്ചിക,സ്നേഹ, ലക്ഷ്മി മോഹൻ,രാഖി ആർ എസ് രണ്ടാം വർഷ വിദ്യാർഥിനികളായ സാനിയ എസ്,ലക്ഷ്മി ആർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു