മൈനാഗപ്പള്ളി പഞ്ചായത്തിൽ ആദിക്കാട്ട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അഭിലാഷ്.എ ലൈസൻസിയായ ARD 130 നമ്പർ റേഷൻ കടയിൽ കെ. സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ബി .സേതുലക്ഷ്മി,താലൂക്ക് സപ്ലൈ ഓഫീസർ ശ്രീമതി S. സുജ എന്നിവർ ആശംസ അറിയിച്ചു.കെ സ്റ്റോറിലൂടെ മിൽമ, ശബരി, എം എസ് എം ഇ ഉത്പന്നങ്ങളും, CSC സേവനങ്ങളും ഉണ്ടാകും.