എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് വേണ്ടിയുള്ള ദിദ്വിന പരിശീലന പരിപാടി തുടങ്ങി

Advertisement

ചവറ.കേരള സർവകലാശാലയുടെ കീഴിലുള്ള കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് വേണ്ടിയുള്ള ദിദ്വിന പരിശീലന പരിപാടി ചവറ ബി.ജെ. എം ഗവ. കോളേജിൽ തുടക്കമായി . 2024-25 അദ്ധ്യയന വർഷത്തിൽ നിയമിതരായ പുതിയ പ്രോഗ്രാം ഓഫീസറന്മാർക്കു വേണ്ടിയുള്ള പരിശീലന പരിപാടി
സംസ്ഥാന എൻ. എസ് എസ് ഓഫീസർ ഡോ. അൻസർ ആർ എൻ ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്ത് വിദ്യാർത്ഥികളെ നയിക്കുവാൻ ഏറ്റവും ആവശ്യമുള്ള കൂട്ടരാണ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറമ്പാരെന്നും അതിനാൽ ക്യാമ്പസിനേയും സമൂഹത്തിനേയും ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ.ജോളി ബോസ് ആർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഗോപകുമാർ ജി, സെനറ്റ് മെമ്പർ പ്രൊഫ. എസ് സന്തോഷ് കുമാർ,വൈസ് പ്രിൻസിപ്പൽ ഡോ.അനിത പി, പി ടി എ സെക്രട്ടറി ലൈജു പി , ഐ ക്യൂ ഏ സികോഡിനേറ്റർ ഡോ. ആശ എ ,പ്രോഗ്രാം ഓഫീസർ ഡോ. തുഷാദ് ടി എന്നിവർ പ്രസംഗിച്ചു.രണ്ടു ദിവസങ്ങളിലായി എൻഎസ്എസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഡോ. അജിത്ത് സെൻ, ബ്രഹ്മ നായകം മഹാദേവൻ, ഡോ. സോണി എന്നീ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും പരിശീല നത്തിൽ 60 പേർ പങ്കെടു ക്കുന്നു