കരുനാഗപ്പള്ളി. യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ച് ചരിത്രത്തിൽ നടത്തുന്ന അപനിർമിതിയ്ക്കെതിരെ എഴുത്തുകാർ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്നും ദേശീയ വ്യക്തിത്വങ്ങളെ ബോധപൂർവ്വം കരി തേക്കുന്ന ശക്തികൾക്കെതിരെയുള്ള പ്രതിരോധമായി ദേശീയ സംഭവങ്ങളെയും വ്യക്തികളേയും അടയാളപ്പെടുത്തുന്ന കൃതികൾ കൂടുതലായി ഉണ്ടാകണമെന്നും സി.ആർ.മഹേഷ് എം.എൽ.എ
അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി വി.എസ്. രതീദേവി രചിച്ച
‘അഗ്നിച്ചിറകുള്ള സ്നേഹപ്പക്ഷി എന്ന ജീവ ചരിത്ര ഗ്രന്ഥം കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ എൻ.എസ്.എസ് . ആർട്സ് കോളേജിൽ
പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പുസ്തകം സുജിത്ത് വിജയൻപിള്ള എം.എൽ.എ ഏറ്റുവാങ്ങി. ഷിബു. എസ് തൊടിയൂർ പുസ്‌തകം പരിചയപ്പെടുത്തി.അഡ്വ. കെ.എ.ജവാദ് അധ്യക്ഷത വഹിച്ചു.കെ.സി.രാജൻ, ആർ.രാജശേഖരൻ, അഡ്വ.ജ്യോതികുമാർ, എന്നിവർ ആശംസാ പ്രസംഗം നടത്തി.ഗ്രന്ഥകർത്താവ് വി.എസ്. രതീദേവി മറുമൊഴി പറഞ്ഞു. പി.വി.ബാബു സ്വാഗതവും അനിയൻ നാരായണൻ നന്ദിയും പറഞ്ഞു.