കൊല്ലം: ദേശീയപാതാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ജെസിബിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍വീട്ടില്‍ നിന്ന് പനയം നടുവിലക്കര കണ്ടച്ചിറ ആയക്കുന്ന് പടിഞ്ഞാറ്റതില്‍ വീട്ടില്‍ താമസിക്കുന്ന പ്രിന്‍സ് (34) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 18ന് നീണ്ടകര ചീലാന്തിമുക്കിന് സമീപം അറ്റകുറ്റ പണക്കായി ഊരിവച്ചിരുന്ന ജെസിബിയുടെ 40,000 രൂപയോളം വിലവരുന്ന മണ്ണ് കോരുന്ന ഇരുമ്പ് ബക്കറ്റാണ് പ്രതിമോഷണം നടത്തിയത്.
ചവറ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും മോഷണ മുതല്‍ വാങ്ങിയ മുന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രിന്‍സിനെ കുറിച്ച് കൊല്ലംസിറ്റി പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
ചവറ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍എസ്‌ഐ അനീഷ് എസ്, സിപിഒമാരായ സീനു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.