അടുക്കള എപ്പോഴും അച്ചടക്കത്തോടെ വയ്ക്കാന്‍ ചില വഴികളുണ്ട്

Advertisement

ഓണത്തിന് മുന്നോടിയായി വീട്ടമ്മമാരെല്ലാം അടുക്കളയും പരിസരവുമെല്ലാം വൃത്തിയാക്കുന്നതിനുള്ള തത്രപ്പാടിലാണ്. അടുക്കള എപ്പോഴും അച്ചടക്കത്തോടെ വയ്ക്കാന്‍ ചില വഴികളുണ്ട്

  1. ഇടയ്ക്കിടക്ക് അടുക്കളയിലെ പാത്രങ്ങള്‍, സ്റ്റോറേജ് സ്പേസുകള്‍ കണ്ടെയ്നറുകള്‍ എന്നിവയെല്ലാം ഒന്ന് പുറത്തെടുത്ത് വൃത്തിയാക്കാം. ഇതിലെല്ലാം കാലാവധികഴിഞ്ഞ കറിപ്പൊടികള്‍, പായ്ക്കഡ് ഫുഡുകള്‍, ഒഴിഞ്ഞ പാത്രങ്ങള്‍ എന്നി ധാരാളമുണ്ടാകും. ഇവ കളഞ്ഞാല്‍ തന്നെ അടുക്കളയില്‍ ധാരാളം ഇടം കിട്ടും.
  2. എന്തെങ്കിലും ഭക്ഷണമുണ്ടാക്കുമ്പോള്‍ എല്ലാ സാധനങ്ങളും കിച്ചണ്‍ കൗണ്ടറുകളില്‍ നിരത്തേണ്ട. കൈയെത്തുന്ന ദൂരത്ത് ചെറിയ കബോര്‍ഡില്‍ ലേബല്‍ ഒട്ടിച്ച് കറിപ്പൗഡറുകള്‍ വയ്ക്കാം. ഏതാണെന്നറിയാന്‍ എല്ലാം തിരയേണ്ട. നമുക്ക് പകരം മറ്റൊരാള്‍ കിച്ചണില്‍ കയറിയാലും സാധനങ്ങള്‍ നിരത്താതെ വേഗത്തില്‍ വേണ്ടത് കണ്ടെത്തിക്കോളും.
  3. ഫ്രീസറും ഫ്രിഡ്ജും ഇടയ്ക്കിടെ ക്ലീനാക്കാം. ഇതിലും ഉണ്ടാകും ആവശ്യമില്ലാത്തതും പഴകിയതുമായ സാധനങ്ങള്‍. മാത്രമല്ല എപ്പോഴും ഉപയോഗം വരുന്ന സാധനങ്ങള്‍ വേഗം എടുക്കാന്‍ പറ്റുന്നതുപോലെ അറേഞ്ച് ചെയ്യാം.
  4. അടുക്കള സാധനങ്ങളെ ഡ്രോയറുകളില്‍ കൃത്യമായി അറേഞ്ച് ചെയ്യാം. എപ്പോഴും ആവശ്യമുള്ള കത്തി,ഗ്ലാസ്, സ്പൂണ്‍, ദിവസവും ഭക്ഷണം കഴിക്കുന്ന പാത്രം.. എന്നിവ വേഗത്തില്‍ എടുക്കാവുന്ന ഭാഗത്ത് വയ്ക്കാം.
  5. പാത്രങ്ങള്‍ കിച്ചണ്‍ സിങ്കില്‍ കൂട്ടിയിടുന്നതിന് പകരം അപ്പപ്പോള്‍ തന്നെ കഴുകി വയ്ക്കുന്നതാണ് നല്ലത്. സിങ്കും നല്ല ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാം.
  6. പായ്ക്ക്ഡ് ഫുഡുകള്‍ പ്രത്യേകം ഒരു ഡ്രോയറിലോ കണ്ടെയ്നറിലോ വയ്ക്കാം. അതുപോലെ ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി തുടങ്ങിയവ മറ്റൊരു ഡ്രോയറില്‍ വയ്ക്കാം. ഇങ്ങനെ ഉപയോഗമനുസരിച്ച് തരം തിരിച്ചു വച്ചാല്‍ സാധനങ്ങള്‍ എടുക്കാനും ഒതുക്കി വയ്ക്കാനും എളുപ്പമാകും.
Advertisement