ദുരിത സമയങ്ങളിൽ സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നത് മാതൃകാപരം,മന്ത്രി ജെ ചിഞ്ചുറാണി

Advertisement

ശാസ്താംകോട്ട. ദുരിത സമയങ്ങളിൽ അംഗങ്ങളെ സഹായിക്കുന്നതും ചേർത്തു നിർത്തുന്നതുമായ വ്യാപാരികളുടെ പ്രവത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കേരള വ്യാപരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ല കമ്മറ്റി നടപ്പിലാക്കി വരുന്ന മരണപ്പെടുന്ന വ്യാപാരികളുടെ അവകാശികൾക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകുന്ന സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഏഴാംഘട്ട ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പ്രസിഡന്റ് എസ്. ദേവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് എ.കെ.ഷാജഹാൻ സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി അഡ്വ. ജോജോ കെ എബ്രഹാം പദ്ധതി വിശദീകരണവും നടത്തി.
പത്തുലക്ഷം രൂപ വീതം അഞ്ചു കുടുംബങ്ങൾക്ക് അൻപത് ലക്ഷം രൂപയുടെ വിതരണം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവ്വഹിച്ചു.
പദ്ധതിയിലെ പ്രായം കുറഞ്ഞ അംഗങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ സ്നേഹോപഹാരം നൽകി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, എ.ബഷീർ കുട്ടി, ജി. അനിൽകുമാർ , എഫ്. ആന്റണി പാസ്റ്റർ, എ നാസാം , നിസാം മൂലത്തറ, എസ്.ഷിഹാബുദ്ദീൻ, കെ.ജി.പുരുഷോത്തമൻ , നേതാജി ബി.രാജേന്ദ്രൻ , എ. നൗഷറുദ്ദീൻ, എം.എം ഇസ്മയിൽ , ആർ. വിജയൻ പിള്ള , നവാസ് പുത്തൻ വീട്, റ്റി.എം. രമേശ് കുമാർ , ഡി. വാവാച്ചൻ , എ.കെ. ജോഹർ, രവികൃഷ്ണൻ , ജോൺസൺ ജോസഫ്, കെ.ഗോപിനാഥൻനായർ എന്നിവർ സംസാരിച്ചു.

Advertisement