വഖഫ് ഭേദഗതി ബില്ല്:പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് കൊടിക്കുന്നിൽ

Advertisement

ശാസ്താംകോട്ട:കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വിവാദ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിൽ മുസ്ലിം സമുദായത്തിന് ഉണ്ടായിട്ടുള്ള ആശങ്കകളെ പറ്റി ചർച്ച ചെയ്യുവാൻ മുസ്ലിം സംഘടനാ നേതാക്കന്മാരുടെ യോഗം വിളിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.മുസ്ലിം സംഘടന നേതാക്കന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കുവാനു അവ ക്രോഡീകരിച്ച് റിപ്പോർട്ടായി കേരളത്തിലെ മുസ്ലിം സംഘടനകളുടെ ശബ്ദമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും,ജെപിസിയിലെ ഇന്ത്യ മുന്നണി അംഗങ്ങളായ എം.പിമാർക്കും നൽകുന്നതിനുവേണ്ടി സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 3 മണിക്ക് ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗം നടത്തുന്നത്.യോഗത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ വഖഫ് ഭേദഗതി ബില്ലിന്മേൽ സംഘടനയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനായി ബന്ധപ്പെട്ട സംഘടനകളിൽ നിന്നും ഏറ്റവും കുറഞ്ഞത് രണ്ട് ഭാരവാഹികൾ എങ്കിലും പങ്കെടുത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

Advertisement