ശാസ്താംകോട്ടയിലെ വൈദ്യുതി മുടക്കം;ലീഗൽ സർവ്വിസ് അതോറിറ്റി നവംബർ 9ന് കേസ് വീണ്ടും പരിഗണിക്കും

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട കെഎസ്ഇബി സെക്ഷൻ പരിധിയിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലീഗൽ സർവ്വിസ് അതോറിറ്റിയിൽ നൽകിയ പരാതി തുടർവാദം കേൾക്കുന്നതിനാൽ നവംബർ 9 ന് വീണ്ടും പരിഗണിക്കും.ഡെപ്യൂട്ടി ചീഫ് എൻജിനീയർ,ട്രാൻസ്മിഷൻ സർക്കിൾ ഓഫീസ് കൊട്ടാരക്കര,എക്സിക്യൂട്ടീവ് എൻജിനീയർ പ്രോജക്ട് മാനേജ്മെന്റ് കൊല്ലം എന്നിവരെ കൂടി കക്ഷിയാക്കുവാനും നിർദ്ദേശിച്ചു.കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടിൽ നൗഷാദാണ് പരാതിക്കാരൻ.രൂക്ഷമായ വോൾട്ടേജക്ഷാമം,110 കെ.വി സബ് സ്റ്റേഷൻ 220 കെ.വി നിലവാരത്തിലേക്ക് ഉയർത്തുക,കാരാളിമുക്ക് കേന്ദ്രീകരിച് പുതിയ സെക്ഷൻ ഓഫിസ് തുടങ്ങുക,ശാസ്താംകോട്ടയിൽ പുതിയ 110 കെ.വി ഫീഡർ സ്ഥാപിക്കുക,ശാസ്താംകോട്ട
കെഎസ്ഇബി സെക്ഷൻ ഓഫീസിൽ കണക്ഷൻ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് പാറ്റേൺ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലീഗൽ സർവ്വിസ് അതോറിറ്റിയെ സമീപിച്ചത്.വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ കണ്ണമ്പള്ളിക്കാവ്,പള്ളിശ്ശേരിക്കൽ, പനപ്പെട്ടി തെറ്റിക്കുഴി,കണത്താർകുന്നം എന്നിവിടങ്ങളിൽ അടിയന്തിരമായി ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാമെന്നും കൂടാതെ 4 എണ്ണത്തിന് റിക്വസ്റ്റ് കൊടുക്കാമെന്നും
കെഎസ്ഇബി സെക്രട്ടറിക്ക് കൂടി
അതോറിറ്റിയിൽ ഹാജരായ അഡീഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.മറ്റു പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സമയം ചോദിച്ചു.കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും മേൽ വിഷയങ്ങളിൽ സമയബന്ധിതമായി നടപ്പാക്കുവാൻ അഫഡഫിറ്റ് നൽകുവാനും
നിർദ്ദേശിമുണ്ടായി.നിരവധി പരാതികൾ സമർപ്പിച്ചിട്ടും സമരങ്ങൾ നടത്തിയിട്ടും വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കെഎസ്ഇബി തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ലീഗൽ സർവ്വീസ് അതോറിറ്റിയെ സമീപിച്ചതെന്ന് തുണ്ടിൽ നൗഷാദ് പറഞ്ഞു.

Advertisement