പുളിമാന കൃതികളുടെ പ്രകാശനവും സെമിനാറും

Advertisement

ചവറ. കേരളസാഹിത്യ അക്കാദമി നേതൃത്വത്തില്‍ പുളിമാന കൃതികളുടെ പ്രകാശനവും സെമിനാറും. ഹ്രസ്വമായ ജീവിതകാലം കൊണ്ട് മലയാള സാഹിത്യത്തിനും നാടകവേദിക്കും മഹത്തായ സംഭാവനകൾ നൽകിയ പ്രതിഭയാണ് പുളിമാന പരമേശ്വരൻപിള്ള, മലയാളത്തിലെ ആദ്യത്തെ എക്‌സ്പ്രഷനിസ്റ്റ് നാടകമെന്നു വിശേഷിപ്പിക്കപ്പെടുന്ന സമത്വവാദിക്കു പുറമേ ചെറുകഥകളും കവിതകളും നിരൂപണ പ്രബന്ധങ്ങളും രചിച്ചു.

മനുഷ്യസ്നേഹത്തിൻ്റെയും പുരോഗമനാത്മകവുമായ കാഴ്‌ചപ്പാടും അദ്ദേഹ ത്തിന്റെ രചനകളെ സവിശേഷമാക്കി. ഭാഷയെ സമ്പന്നമാക്കിയ ചവറയിൽ ജനിച്ച ആ സർഗ്ഗധനന്റെ സാഹിത്യസംഭാവനകളെ സമാദരിക്കുന്നതിനായി കേരള സാഹിത്യ അക്കാദമി ചവറയിലെ വികാസ് കലാസാംസ്ക്കാരിക സമിതിയുടെ സഹകരണത്തോടെ സാഹിത്യ സെമിനാറും പുളിമാനകൃതികൾ പ്രകാശനം ചെയ്യുന്ന ചടങ്ങും സെപ്റ്റംബർ 6 വെളളിയാഴ്‌ച ചവറ വികാസ് ആഡിറ്റോറിയത്തിൽ സംഘടിപ്പി ച്ചിരിക്കുന്നു.

3 മണിക്ക് സെമിനാറിൻ്റെ ഉദ്ഘാടനം ഡോ.കെ.എസ് രവികുമാർ നിർവഹിക്കുകയും ‘പുളിമാന ആധുനികതയുടെ മുന്നോടി എന്ന വിഷയത്തിലും വി.എസ് ബിന്ദു ‘സമത്വവാദിയും മലയാള നാടകവും’ എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വൈകിട്ടു 4.30 പുളിമാന പരമേശ്വരൻപിള്ളയുടെ സമത്വവാദിയും മറ്റ് കൃതികളും എന്ന പുസ്‌തകം കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ നിർവഹിക്കും. ചവറ കെ.എസ് പിളള പുസ്‌തകം സ്വീകരിക്കും. ഡോ.സുജിത വിജയൻപിളള എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്നു. അക്കാദമി സെക്രട്ടറി സി.പി. അബൂബേക്കറും പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കു അക്കാദമി സർട്ടിഫിക്കറ്റും നൽകും.

വിശദവിവരങ്ങൾക്ക് – 94 95 70 12 83