കൊല്ലം: ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങള്‍
കൊല്ലം സിറ്റി സൈബര്‍ പോലീസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട്, കടലുണ്ടി ചാലിയം റിജുലാസ് വീട്ടില്‍ അബ്ദുല്‍ റാസിക്ക് (39), കോഴിക്കോട്, തലക്കുളത്തൂര്‍ നെരവത്ത് ഹൗസില്‍ അഭിനവ് (21), മലപ്പുറം, തൂവൂര്‍ തേക്കുന്ന് കൊറ്റങ്ങോടന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിലും ഇരവിപുരം
പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്ത ഒരു കേസിലുമായാണ് പ്രതികള്‍ പിടിയിലാ
യത്.
ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാക്കിയ ശേഷം പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ കൈക്കലാക്കുകയും തുടര്‍ന്ന് വ്യാജമായ ലാഭകണക്കുകള്‍ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിക്കുന്ന പണം പല വിധത്തില്‍ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവില്‍ വന്‍ ലാഭം നേടിയെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.
കൊല്ലം സ്വദേശിയായ നിക്ഷേപകനില്‍ നിന്നും 13799000-(ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരം) രൂപയാണ് അബ്ദുല്‍ റാസിക്ക് ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട ഷംസുദ്ദീന്‍ എന്ന ആളെ നേരത്തെ തന്നെ സൈബര്‍ പോലീസ് പിടികൂടിയിരുന്നു.
സമാനമായ രീതിയില്‍ ഗോള്‍ഡ് ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്യ്ത് തങ്കശ്ശേരി സ്വദേശിയില്‍ നിന്നും 37,03,270-(മുപ്പത്തിയേഴ് ലക്ഷത്തി മൂവായിരത്തി ഇരുന്നൂറ്റി എഴു
പത്) രൂപയാണ് അഭിനവ് ഉല്‍പ്പെട്ട സംഘം തട്ടിയെടുത്തത്. ട്രേഡിംഗിലൂടെ ലഭിച്ച ലാഭമെന്ന പേരില്‍ രണ്ട് തവണയായി 25000- രൂപ തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ച ശേഷമാണ് കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. മുണ്ടക്കല്‍ സ്വദേശിക്ക് സമാനമായ രീതിയില്‍ നഷ്ടമായത് 6,80,000- രൂപയാണ്. 90,000- രൂപ പലപ്പോഴായി വിന്‍വലിക്കാന്‍ സാധിച്ചതോടെ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറാവുകയായിരുന്നു. പിന്നീട് നിക്ഷേപിച്ച പണമോ ലാഭവിഹിതമോ പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ഇരവിപുരം പോലീസ് സ്റ്റേഷനിലെത്തിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി എസിപി നസീര്‍.എയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തി വരവെ പ്രതികളെ പറ്റിവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ്
ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിയാസ്, നന്ദകുമാര്‍, സിപിഓ ഹബീബ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ എഎസ്‌ഐ പ്രതാപന്‍, എസ്‌സിപിഒ വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.