വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം; പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. ശൂരനാട് സൗത്ത് ഇരുവിച്ചിറ നടുവില്‍ കൈലാസം വീട്ടില്‍ അനന്ദു (26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. അനന്ദുവിന്റെ സുഹൃത്തായ അരുണിന്റെ അമ്മാവനും അറുപത് വയസ്സ് പ്രായവുമുള്ള
വയോധികനെയാണ് അനന്ദുവും അരുണും ഇവരുടെ മറ്റൊരു സുഹൃത്തായ അമലും ചേര്‍ന്ന് ആക്രമിച്ചത്.
മുന്‍ വിരോധം നിമിത്തം ജൂലൈ 23ന് രാത്രി 7.30 മണിയോടെ വയോധികന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ചീത്ത വിളിച്ചുകൊണ്ട് ജനാലയുടെ ചില്ലുകളും മറ്റും അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വയോധികനെ അനന്ദുവും സംഘവും വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും
ചെയ്തു. വയോധികന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് പ്രതികളെ തിരിച്ചറിയുകയും അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട മാലുമ്മല്‍ സ്വദേശി അമലിനെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് മറ്റ് പ്രതികള്‍ക്കായുള്ള
തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അനന്ദു കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പോലീസിന്റെ വലയിലായത്. ഏപ്രില്‍ 14ന് ശൂരനാട് സ്വദേശിയായ യുവാവിനെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍വച്ച് ഇടിക്കട്ട കൊണ്ട് അതി ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍
ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയിലാണ് ഇയാള്‍ വീണ്ടും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

Advertisement