യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഘം; ഒളിവിലായിരുന്ന പ്രതി കരുനാഗപ്പള്ളി പോലീസിന്റെ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഘത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ആദിനാട് നോര്‍ത്ത്, മണിമന്ദിരം വീട്ടില്‍ ചിക്കു(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു.
ഈ കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയില്‍ ഷാല്‍ കൃഷ്ണനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായ് പകര്‍ത്തിയ ഷാല്‍കൃഷ്ണന്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയും ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാല്‍ എന്നിവരോടൊപ്പം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മര്‍ദ്ദിക്കുകയും കൂട്ട
ബലാത്സംഘം നടത്തുകയുമായിരുന്നു. അറസ്റ്റിലായ ചിക്കുവിനെതിരെ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ മുമ്പും വധശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജു.വി, എസ്‌ഐമാരായ ഷമീര്‍, ഷാജിമോന്‍, സജികുമാര്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവില്‍ കഴിയുന്ന ഗുരുലാലിനായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടാനാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

Advertisement