ഓപ്പറേഷന്‍ പി ഹണ്ട്; മൊബൈല്‍ ഫോണുകളും ലാപ്പ്‌ടോപ്പും പിടികൂടി

Advertisement

കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും
പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന
വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയത്. ജില്ലയില്‍ 16 ഇടങ്ങളില്‍ പരിശോധന നടത്തി. അതില്‍ കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, കൊട്ടിയം, പരവൂര്‍ എന്നീ പോലീസ് സ്റ്റേഷനുക
ളിലായി 7 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ 6 മുതല്‍ നടന്ന റെയ്ഡില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും ഉപയോഗിച്ച 11 മൊബൈല്‍ ഫോണുകളും, ഒരു ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചു. പരിശോധനയുടെ ഭാഗമായ് കൊട്ടിയം, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനുകളില്‍ ഓരോരുത്തരെ വീതം അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. കിഴവൂര്‍ സ്വദേശി അജ്മല്‍, പനയം സ്വദേശി സൂര്യന്‍ എന്നിവരാണ് അറസ്റ്റിലായത്. സൈബര്‍
ഇടങ്ങളില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തിരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്. പിടികൂടിയ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം വന്നശേഷം
കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി
അറിയിച്ചു.

Advertisement