കൊല്ലം: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപഭോഗവും വിപണനവും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
പോലീസ്, എക്സൈസ്, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തും. രാത്രി കാലങ്ങളിലെ പട്രോളിംഗ് ശക്തമാക്കും. പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാകും. സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളിലെ നിരീക്ഷണവും ശക്തമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗവും വിപണനവും കണ്ടെത്താന്‍ നടപടിയുണ്ടാകും. ബോധവല്‍ക്കരണത്തിന് ജനകീയ സമിതികളുടെ സഹായം തേടും. എഡിഎം നിര്‍മ്മല്‍ കുമാര്‍ ജി., സബ്കളക്ടര്‍ മുകുന്ദ് ഡാക്കൂര്‍, പോലീസ്, എക്സൈസ്, വനം, ആരോഗ്യം, പൊതുവിതരണം, തദ്ദേശഭരണം, ഗതാഗത വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments are closed.
ബീവറേജുമായി ചേർന്ന് പ്രവർത്തിക്കുക എല്ലാം ശരിയാകും