സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ ആര്‍ കൃഷ്ണകുമാര്‍ നിര്യാതനായി

Advertisement

ശാസ്താംകോട്ട. സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ ആര്‍ കൃഷ്ണകുമാര്‍ (53) നിര്യാതനായി. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പൊതു രംഗത്ത് സജീവമായിരുന്നു. വികസനവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

സിപിഐ എം ഏരിയ കമ്മിറ്റി അംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, പള്ളിശേരിക്കൽ ഇ എം എസ് ഗ്രന്ഥശാലാ പ്രസിഡന്റ്‌ എന്നി നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഡി വൈ എഫ് ഐ  മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗംമായും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്‌ മുൻ സ്ഥിരം സമിതി അധ്യക്ഷനായും  പ്രവർത്തിച്ചിട്ടുണ്ട്.

മൃതശരീരം ശാസ്താംകോട്ട താലൂക്ക്  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതാണ്. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശാസ്താംകോട്ടയിൽ നിന്നും വിലാപയാത്രയായി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. 9.30 മുതൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനം, ശേഷം 10.30 ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലും, 11 മണിക്ക് പള്ളിശേരിക്കൽ ഇ എം എസ് ഗ്രന്ഥശാലയിലും ശേഷം വീട്ടിലും പൊതുദർശനം ഉണ്ടാകും. സംസ്‍കാര ചടങ്ങുകൾ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisement