കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് 19 കാരിയായ അമ്മയ്ക്ക് ഭർതൃവീട്ടുകാരുടെ ക്രൂര മർദ്ദനം

Advertisement

കൊല്ലം. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് 19 കാരിയായ അമ്മയ്ക്ക് ഭർതൃവീട്ടുകാരുടെ ക്രൂര മർദ്ദനം. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. കാലും കൈയ്യും കെട്ടിയിട്ടായിരുന്നു മർദ്ദനം.

പ്രസവം കഴിഞ്ഞ് 27 ദിവസമായിരുന്നു മർദ്ദനം.മർദ്ദനത്തിൽ യുവതിയ്ക്ക് ശരീരമാസകലം മുറിവ്.ഭർത്താവും, ഭർത്താവിൻ്റെ സഹോദരനുo, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദ്ദിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്നും യുവതിയുടെ പരാതി. ക്രൂരമർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തായി.

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പൊലീസിനോട് വിശദീകരണം തേടി. സംഭവം ഗൗരവമുള്ളതാണെന്നും നടപടിയുണ്ടാകുമെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു.

Advertisement