ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിലെ ഈ വർഷത്തെ അദ്ധ്യാപകദിനം വേറിട്ട അനുഭവമായി മാറി. ഭാരതത്തിൻ്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്‌ണൻ്റെ പ്രതിമയിൽ സ്കൂൾ ഡയറക്ടർ ഡോ. ജി. എബ്രഹാം തലോത്തിലിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പുഷ്‌പാർപ്പണം നടത്തിക്കൊണ്ടാണ് അദ്ധ്യാപകദിനത്തെ എതിരേറ്റത്.
തുടർന്ന് നടന്ന വർണ്ണാഭമായ അസംബ്ലിയിൽ ബ്രൂക്ക് ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിലിൽ നിന്നും അദ്ധ്യാപകർ അറിവിന്റെ പ്രതീകമായ ദീപങ്ങൾ ഏറ്റുവാങ്ങി വിദ്യാർത്ഥി കൾക്ക് നൽകി.പ്ലസ് ടു വിലെയും പ്ലസ് വണ്ണിലെയും കുട്ടികൾ അദ്ധ്യാപകരായി കെജി ക്ലാസുകൾ മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ കൈകാര്യം ചെയ്‌തത് ഏവർക്കും നവ്യാനുഭവമായി മാറി.