മുതുപിലാക്കാട് ബന്തിപൂ കൃഷിയുടെ വിളവെടുപ്പ്

Advertisement

ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്തും കൃഷി ഭവനും , കുടുംബ ശ്രീ സി.ഡി.എസ്സും ചേർന്ന് നടപ്പിലാക്കിയ ബന്തി പൂ കൃഷിയുടെ വിളവെടുപ്പ് മുതു പിലാക്കാട് കിഴക്ക് 4ാം വാർഡിൽ നടന്നു. പഞ്ചായത്തിൽ 4 ഹെക്ടർ സ്ഥലത്താണ് ഈ വർഷം കൃഷി നടത്തിയത്. ഗ്രൂപ്പുകൾക്കും , വ്യക്തികൾക്കും കൃഷിക്ക് ആവശ്യമായ തൈകള്‍ കൃഷി ഭവൻ മുഖേന വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രകാശിനി അദ്ധ്യക്ഷതവഹിച്ചു.

അനിൽ തുമ്പോടൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആര്‍. ഗീത ഉദ്ഘാടനം ചെയ്തു. കൃഷി ആഫീസർ മീനു , സി.ഡി.എസ് ചെയർ പേഴ്സൺ ജയ ശ്രീ , വൈസ് ചെയർപേഴ്സൺ അഞ്ജു ,സിഡിഎസ് . മെമ്പർ രതിഭ., കൃഷി അസിസ്റ്റന്റ് ആസിയ, അമ്പിളിയമ്മ. മഞ്ചു, മായാദേവി, മനില . കമലം എന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.

Advertisement