കോൺഗ്രസ്സ് നേതാവ് മുനമ്പത്ത് വഹാബ് നിര്യാതനായി

Advertisement

കരുനാഗപ്പള്ളി. കോൺഗ്രസ്സ് നേതാവ്, ഡിസിസി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ് (59)നിര്യാതനായി. കൊല്ലം ഡിസിസി സെക്രട്ടറി ,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ, കരുനാഗപ്പള്ളി മുൻ ബ്ലോക്ക് പ്രസിഡൻ്റ്, കോഴിക്കോട് ക്ഷീരോൽപാദന സംഘത്തിൻ്റെ പ്രസിഡൻ്റ് തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ന് രാത്രി കന്നേറ്റിയിലുള്ള വസതിയിലും തുടർന്ന് നാളെ(വെള്ളി) രാവിലെ 9 മണിയ്ക്ക് കരുനാഗപ്പള്ളി കോൺഗ്രസ്‌ ഭവനിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം കോഴിക്കോടുള്ള കുടുംബ വീട്ടിലെത്തിക്കും. ജുമാ നമസ്കാരത്തിനു മുൻപ് കോഴിക്കോട് ജുമാ മസ്ജിദിൽ കബറടക്കുകയും ചെയ്യും.

Advertisement