ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പോലീസിന്റെ അസാധാരണമായ നടപടി….തുടരന്വേഷണത്തിന് അപേക്ഷ നല്‍കി

Advertisement

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അപേക്ഷ നല്‍കി പൊലീസ്. വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പൊലീസിന്റെ അസാധാരണമായ ഈ നടപടി. വെള്ളിയാഴ്ചയാണ് തുടരന്വേഷണത്തിന് കൊല്ലം റൂറല്‍ ക്രൈം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സഹായിക്കാന്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നൊരു ആരോപണം ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. ഇതിലാണ് പൊലീസ് തുടരന്വേഷണം നടത്താനൊരുങ്ങുന്നത്.