പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു

Advertisement

കൊട്ടിയം: വീട്ടുകാര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ തങ്ങുന്നതിനിടെ കതകിന്റെ പൂട്ട് പൊളിച്ചു കടന്ന മോഷ്ടാക്കള്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു.
മയ്യനാട് കല്ലുംമൂടിന് സമീപം ഷീലാ നിവാസില്‍  ഷീല-ഹരിദാസ് ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണകമ്മലും ആറായിരം രൂപയുമാണ് കവര്‍ന്നത്. കഴിഞ്ഞമാസം 20 മുതല്‍ ഹരിദാസിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ട പരിസരവാസികളാണ് മോഷണവിവരം അറിയുന്നത്. വിവരമറിഞ്ഞ് ഷീല വീട്ടിലെത്തിയ ശേഷം ഇരവിപുരം പോലീസില്‍ പരാതി നല്‍കി. പോലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.