കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍  വിനായകചതുര്‍ഥി ഗണേശോത്സവം ആഘോഷിച്ചു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ കേരള ക്ഷേത്രസംരക്ഷണസമിതി ക്ഷേത്ര ഉപദേശകസമിതി നേതൃത്വത്തില്‍ നടന്ന  വിനായകചതുര്‍ഥി ഗണേശോത്സവം  ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രാവിലെ 5.30ന് തന്ത്രി തരണനെല്ലൂര്‍ ഗോവിന്ദന്‍നമ്പൂതിരിപാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അഷ്ടദ്രവ്യമഹാഗണപതി ഹോമത്തില്‍ പതിനായിരങ്ങള്‍ പങ്കാളികളായി.
എട്ടിന് നടന്ന ഗജപൂജയും ആനയൂട്ടും ദേവസ്വം ബോര്‍ഡ് മെമ്പര്‍  ജി സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു.