സന്തോഷ്‌ ഗംഗാധരൻ ഒന്നാം ചരമവാർഷികാചരണം

Advertisement

പടിഞ്ഞാറെകല്ലട : ദളിത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയും കോൺഗ്രസ്‌ നേതാവുമായിരുന്ന സന്തോഷ്‌ ഗംഗാധരന്റെ ഒന്നാം ചരമവാർഷികദിന അനുസ്മരണം നടത്തി. കാരുവള്ളിൽ ഗോപാലപിള്ള സ്മാരക കോൺഗ്രസ്‌ ഭവനിൽ ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. നാടൻ പാട്ടിലൂടെ കോൺഗ്രസ്‌ പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന സന്തോഷ്‌ ഗംഗാധരൻ പാർട്ടിയുടെ സമര മുഖങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ദളിത് കോൺഗ്രസ്‌ പ്രവർത്തനത്തോടൊപ്പം കോൺഗ്രസ്‌ പ്രസ്ഥാനത്തിലേക്ക് നിരവധി നാടൻപാട്ട് കലാകാരന്മാരെ കൊണ്ടു വരുവാനും കലാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും സമന്വയിപ്പിപ്പിച്ചു കൊണ്ട് ചുവടുറപ്പിക്കുവാൻ സന്തോഷ്‌ ഗംഗാധരന്റെ പ്രവർത്തനം കൊണ്ട് സാധ്യമായി എന്നത് വിസ്മരിക്കുവാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, ജോൺ പോൾസ്റ്റഫ്, ദിനകർ കോട്ടക്കുഴി, ഗീവർഗീസ്, അംബുജാക്ഷിയമ്മ, രത്നാകരൻ, ഗിരീഷ് കാരാളി, വിഷ്ണു കുന്നൂത്തറ, രവീന്ദ്രൻ പിള്ള, കല്ലട പൂക്കുഞ്ഞ്, അഗസ്റ്റിൻ കല്ലുമ്പുറം എന്നിവർ സംസാരിച്ചു.