പുളിമാന പരമേശ്വരൻപിള്ളയെ കുറിച്ചുള്ള സെമിനാർ സമാപിച്ചു

Advertisement

ചവറ .കേരള സാഹിത്യ അക്കാദമി ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെ സഹകരണത്തോടെ പുളിമാന പരമേശ്വരൻ പിള്ളയുടെ സമത്വവാദിയും മറ്റു കൃതികളും എന്ന പുസ്തകത്തിന്റെ സെമിനാറും പ്രകാശന കർമ്മവും സംഘടിപ്പിച്ചു. വികാസ് പ്രസിഡന്റ് ജി ബിജുകുമാർ അധ്യക്ഷനായി. മലയാളത്തിലെ ആദ്യത്തെ ഭാവാത്മക നാടകം എന്ന രീതിയിൽ പുളിമാനയുടെ സമത്വവാദി ഇനിയും പഠനവിധേയമാക്കേണ്ടതുണ്ടെന്നും നാടകവിദ്യാർത്ഥികൾക്ക് ഇത് ഗൗരവമുള്ള ഒരു വിഷയം ആയിരിക്കുമെന്നും ഡോ.കെ.എസ്.രവികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സിപി.അബൂബക്കർ, വിഎസ് ബിന്ദു, വികാസ് സെക്രട്ടറി ശ്രീഹരി രാജ് എന്നിവർ സംസാരിച്ചു.
എം.എൽ.എ. ഡോ.സുജിത്ത് വിജയൻ പിള്ളയുടെ അധ്യക്ഷതയിൽ പുളിമാന പരമേശ്വരൻ പിള്ളയുടെ സമത്വവാദ്യം മറ്റു കൃതികളും എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ചവറ കെ.എസ് പിള്ള ഡോ.എം എ സിദ്ദീഖിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ഐ.ആർ.ഇ.വികാസ് ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ ഐ.ആർ. ഇ ചീഫ് മാനേജർ ഭക്തദർശനിൽ നിന്നും ഡോ.കെ.എസ്. രവികുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Advertisement